Wednesday, October 24, 2018

ഭാരത ചരിത്രത്തിലെ ഇരുണ്ട ഏടുകൾ भारतीय इतिहास की भयंकर भूले




ഭാരത ചരിത്രത്തിലെ ഇരുണ്ട ഏടുകൾ
കാലാ പഹാഡ്
ബംഗ്ലാദേശ് - എന്ന നാമ സ്മരണ മാത്രയിൽ അഖണ്ഡഭാരതമെന്ന പൂർവകാലത്തിലെ വലിയ ഒരു ഭുഖണ്ഡത്തിന്റെ ചിത്രം നമ്മുടെ മനസ്സിൽ ഉയരുന്നു. ബംഗ്ലാദേശ് നമ്മുടെ ദേശത്തിന്റെ ഭാഗമായിരുന്നു. അവിടെയാണ് ബങ്കിം ചന്ദ്രന്റെ ഓജസുറ്റ ആനന്ദമഠവും, ടാഗോർ കവിതകളും , അരവിന്ദന്റെ ദർശനങ്ങളും, സുഭാഷ് ചന്ദ്ര ബോസിന്റെ ജ്വലിക്കുന്ന ദേശ ഭക്തിയും ജന്മമെടുത്തത്. ഇന്ന് ബംഗ്ലാദേശ് ഒരു മുസ്ലിം രാജ്യമായി മാറിയിരിക്കുന്നു. ഹിന്ദുക്കൾ അവിടെ രണ്ടാന്തരം പൗരന്മാരായിരിക്കുന്നു. പൂർവകാലത്ത് ബംഗ്ലാദേശ് അങ്ങനെയായിരുന്നോ?
തീർച്ചയായും അല്ല.
അഖണ്ഡഭാരത വർഷത്തിൽ ഈ പ്രദേശത്താണ് ഏറ്റവും പുരാതനമായ ഹിന്ദു സംസ്കൃതി ഒരിക്കൽ വിരാജിച്ചിരുന്നത്. തമസ്ക്കരിക്കപ്പെട്ട ചില ഇതിഹാസ സംഭവങ്ങൾ ഈ പ്രദേശത്തെ എന്നന്നേക്കുമായി ഭാരതത്തിൽ നിന്നും അടർത്തിമാറ്റിക്കഴിഞ്ഞിരിക്കുന്നു.
ബംഗാളിന്റെ ഇതിഹാസത്തിന്റെ ഭാഗമായ കാലാ പഹാഡ് (കറുത്ത പർവ്വതം) എന്ന പേരു് ഇവിടെ സ്മരിക്കണ്ടിയിരിക്കുന്നു. അത്യാചാരിയായിരുന്ന കാലാ പഹാഡ് ആദ്യകാലത്ത് കാലാ ചന്ദ്റായ് എന്ന ഒരു ബ്രാഹ്മണയുവാവായിരുന്നു. പൂർവ ബംഗാൾ ഭരിച്ചിരുന്ന മുസ്ലീം സുൽത്താന്റെ പുത്രി ഈ ബ്രാഹ്മണ യുവാവിൽ ആകൃഷ്ടയാവുകയും ഇസ്ലാം മതം ഉപേക്ഷിച്ച് ഇദ്ദേഹത്തെ ഹിന്ദു വിധി പ്രകാരം വിവാഹം കഴിക്കാൻ സന്നദ്ധയാവുകയും ചെയ്തു. എന്നാൽ തീവ്ര മത ഭ്രാന്തനായിരുന്ന സുൽത്താൻ ഇതിന് അനുകൂലമായിരുന്നില്ല. ഒരു കാഫിർ തന്റെ മകളെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. കാലാ ചന്ദ് റായിയെ അദ്ദേഹം തുറങ്കിലടച്ചു. എന്നാൽ മകളുടെ നിർബന്ധത്തിനു മുന്നിൽ അദ്ദേഹത്തിന് തല കുനിക്കേണ്ടി വന്നു. എന്നിരുന്നാലും ഇസ്ലാം സ്വീകരിക്കാൻ തയ്യാറെങ്കിൽ മാത്രമേ വിവാഹത്തിന് അനുമതി നൽകൂ എന്നദ്ദേഹം പറഞ്ഞു. കാലാ ചന്ദ് റായി ഇതിനു തയ്യാറായില്ല. താൻ ഒരു വിവാഹിതനാണെന്നും രണ്ടാമതൊരു വിവാഹത്തിന് താൽപര്യമില്ലെന്നും ഹിന്ദുധർമ്മം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ഉറപ്പിച്ചു പറഞ്ഞു. ക്രുദ്ധനായ സുൽത്താൻ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. കാലാചന്ദിന്റെ കുടുംബഗങ്ങൾ സുൽത്താന്റെ കാലുപിടിച്ചു അപേക്ഷിച്ചതിന്റെ ഫലമായും സുൽത്താന്റെ മകളുടെ നിർബന്ധവും മൂലം അദ്ദേഹത്തെ വധിച്ചില്ല. മതം മാറാതെ തന്നെ സുൽത്താന്റെ മകളെ വിവാഹം കഴിക്കാമെന്ന് കല്പിച്ചു. അതിനു തയ്യാറായില്ലെങ്കിൽ വധശിക്ഷയെന്നും പറഞ്ഞു. സ്വന്തം ഭർത്താവ് മരിക്കുന്നതിലും ഭേദം സുൽത്താന്റെ മകളെ വിവാഹം ചെയ്ത് ജീവിച്ചിരിക്കുകയാണ് നല്ലത് എന്ന് കാലാചന്ദിന്റെ ഭാര്യയും അപേക്ഷിച്ചു.
എന്നാൽ കാലാചന്ദ് റായ് ഒരു മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ച് അവരെ ഹിന്ദുമതത്തിലേക്ക് ആനയിക്കാൻ പോകുകയാണെന്ന വിവരം അറിഞ്ഞ ബ്രാഹ്മണസമൂഹം അവരെ എതിർത്തു. എന്നു മാത്രമല്ല കാലാ ചന്ദിനെ ജാതിഭൃഷ്ടനാക്കുകയും ചെയ്തു. കാലാചന്ദ് റായ് അപമാനിതനായി. അപമാനത്താൽ ക്ഷുഭിതനായ കാലാചന്ദ് കോപം കൊണ്ട് ജ്വലിച്ചു. കുപിതനായ അയാൾ ഇസ്ളാംമതം സ്വീകരിക്കുകയും ആ യുവതിയെ നിക്കാഹ് ചെയ്യുകയും അവരുടെ സിംഹാസനത്തിന്റെ ഉത്തരാധികാരിയാകുകയും ചെയ്തു. തനിക്കുണ്ടായ അപമാനത്തിനു പ്രതികാരമായി അധികാരത്തിന്റെയും വാളിന്റെയും ബലത്താൽ അനേകം ബ്രാഹ്മണരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. ഇസ്ലാമാകുക അല്ലെങ്കിൽ മരണത്തിനു തയ്യാറാകുക ഇതായിരുന്നു നിയമം. മരണഭയത്താൽ അനേകം ഹിന്ദുക്കൾ ഇസ്ലാം മതം സ്വീകരിച്ചു. കാലാചന്ദ് എന്ന ഒരേഒരു വ്യക്തിയാണ് പൂർവ ബംഗാളിന്റെ ചരിത്രത്തെ മാറ്റിയെഴുതി ഇസ്ലാമിക രാജ്യമാക്കിയത്. കേവലം ക്രൂരരും അഹങ്കാരികളും യാഥാസ്ഥിതികരും ജാതിവാദികളുമായ ബ്രാഹ്മണരെ പാഠം പഠിപ്പിക്കുവാൻ വേണ്ടി മാത്രം. ബംഗാളിന്റെ ചരിത്രം പിന്നീട് കാലാപഹാഡ് എന്ന പേരിൽ അറിയപ്പെട്ടു. സ്വാർത്ഥ വിചാരത്താൽ ഹoധർമ്മികളായ ബ്രാഹ്മണർ കാലാചന്ദ് റായിയേ അപമാനിച്ചില്ലായിരുന്നുവെങ്കിൽ ബംഗാളിന്റെ ചരിത്രം മറ്റൊന്നാകു മായിരുന്നു. ഈ ചരിത്ര സംഭവം ഒരു നോവൽ രൂപത്തിൽ ആര്യസമാജം ഉടൻ പ്രസിദ്ധീകരിക്കുന്നുണ്ട്.
പാക്കിസ്ഥാന്റെ ജനകൻ ജിന്നയും ഇക്ബാലും
പാക്കിസ്ഥാൻ! ഈ നാമം കേൾക്കുമ്പോൾ 1947 ലെ ഭാരതത്തിന്റെ സ്വാതന്ത്ര്യവും ശേഷം ഉണ്ടായ ഭയാനകമായ നരഹത്യയുടെ ഓർമ്മകളുമാണ് മനസ്സിൽ ഉയരുക. മഹാരാജാ ശ്രീരാമചന്ദ്രന്റെ പുത്രൻ ലവന്റെയും, സിഖ് ഗുരുക്കന്മാരുടെയും കർമ്മ ഭുമിയായ പാക്കിസ്ഥാനും ഒരിക്കൽ അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നു. ഇന്ന് ഈ പ്രദേശവും ഇസ്ളാമിക രാജ്യമായി മാറിയിരിക്കുന്നു. പാക്കിസ്ഥാന്റെ ജനയിതാവായ മുഹമ്മദലി ജിന്നയെ എല്ലാവരും അറിയുമെങ്കിലും ജിന്നയെ പാക്കിസ്ഥാൻ വാദത്തിന്റെ പാഠങ്ങൾ പഠിപ്പിച്ച യാസർ മുഹമ്മദ് ഇക്ബാലിനെ അധികമാരും അറിയില്ല. ഈ മുഹമ്മദ് ഇക്ബാലിന്റെ മുത്തച്ഛൻ ഒരു കശ്മീരി ഹിന്ദുവായിരുന്നു, തേജ്‌ ബഹദൂർ സുപ്രു എന്നാണയാളുടെ പേര്. കശ്മീർ ഭരിച്ചിരുന്ന അഫ്ഗാൻ ഗവർണർ ആയിരുന്ന അസിംഖാന്റെ ഭരണകാര്യ ഉദ്യോഗസ്ഥനായിരുന്നു തേജ് ബഹദൂർ. അസിംഖാൻ തേജ് ബഹദൂറിനെ മനപൂർവം അഴിമതി ആരോപണത്തിൽ കുടുക്കി വിചാരണ ചെയ്തു ശിക്ഷ വിധിച്ചു. പരിഹാരമായി രണ്ടു നിർദ്ദേശങ്ങൾ വെച്ചു. ഒന്നുകിൽ ഇസ്ലാം മതം സ്വീകരിക്കുക. അല്ലെങ്കിൽ മരണത്തിനു കീഴടങ്ങുക. തേജ് ബഹദൂർ ഇസ്ലാം മതം സ്വീകരിച്ച് പേരു മാറ്റി സിയാൽക്കോട്ടിലേക്ക് താമസം മാറ്റി. ഈ കുടുംബത്തിലാണ് പിന്നീട് മുഹമ്മദ് ഇക്ബാൽ ജനിച്ചതും കാലാന്തരത്തിൽ ജിന്നയുടെ ഉപദേശകനായതും.
ഗുജറാത്തിലെ ഖോജാ രജപുത്ര കുടുംബത്തിലാണ് മുഹമ്മദലി ജിന്ന ജനിച്ചത്
ഇദ്ദേഹത്തിന്റെ പൂർവികന്മാരെ ഇസ്ളാമിക ഭരണകാലത്ത് പീർ സദരുദീൻ ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്തിരുന്നു എന്നു പറയപ്പെടുന്നു. ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെങ്കിലും ഹൈന്ദവ സംസ്ക്കാരത്തോടുള്ള ബഹുമാനവും സംസ്ക്കാരത്തിന്റെ ചിഹ്നങ്ങളായ ശിഖയും പൂണൂലും അവരുടെ മനസ്സിൽ അവശേഷിച്ചിരുന്നു. ഇസ്ളാമിക ഭരണത്തിന്റെ പ്രഭാവം കുറഞ്ഞപ്പോൾ അവർ ഹിന്ദുധർമ്മം സ്വീകരിക്കാൻ ആഗ്രഹിച്ചു. അവർ ഭാരതത്തിന്റെ അദ്ധ്യാത്മിക രാജധാനിയായ വാരണസിയിലെത്തി അവിടെയുള്ള പണ്ഡിതരെ സമീപിച്ചു. ഹിന്ദുവിന്റെ പഴയ അപചയ രോഗം ഇവിടെയും തലപൊക്കി. അവർ ഖോജാ മുസൽമാന്മാരുടെ അപേക്ഷ നിരാകരിച്ചു. ഇതിൽ നിരാശരായ ജിന്നയുടെ പൂർവികർ രോഷാകുലരായി. അവരിൽ അവശേഷിച്ചിരുന്ന ഹിന്ദുധർമ്മ ബോധത്തേയും എന്നന്നേയ്ക്കുമായി പടിയടച്ചു പിണ്ഡം വെച്ചു.
അവരുടെ മനസ്സിൽ ഹിന്ദുക്കളോടുള്ള പക കത്തി ജ്വലിച്ചുകൊണ്ടിരുന്നു. ഇങ്ങനെ വിഷലിപ്തമായ ഒരു കുടുംബാന്തരീക്ഷത്തിലാണ് ജിന്ന ജനിച്ചത്. സ്വാഭാവികമായും ഹിന്ദുവിരോധിയായി വളർന്നു വന്ന മുഹമ്മദലി ജിന്നയാണ് പാക്കിസ്ഥാനെന്ന ഒരു രാജ്യത്തിന്റെ ജന്മത്തിനു കാരണക്കാരനായത്. എന്നാൽ ഈ ഹിന്ദു പണ്ഡിതന്മാർ ഒരിക്കൽ തന്റെ സഹോദരന്മാരായിരുന്ന ഖോജാ മുസൽമാന്മാരെ തിരികെ ശുദ്ധി ചെയ്ത് ഹിന്ദുധർമ്മത്തോട് ചേർത്തിരുന്നെങ്കിൽ ഇന്ന് ഭാരതത്തിന്റെ രൂപം എത്ര മനോഹരമായിരിക്കുമായിരുന്നു എന്ന് വായനക്കാർ സ്വയം ചിന്തിക്കുക.
ഭാരതത്തിന്റെ ഇതിഹാസത്തിൽ ഇതിനു സമാനമായ അനേകം ഇരുളടഞ്ഞ ഏടുകൾ ഉണ്ടെന്നറിയുമ്പോൾ ഒരു ദേശ സ്നേഹിയുടെ ഹൃദയം വ്യഥിതമാകുകയും അവന്റെ കണ്ണിലൂടെ ചോര പൊടിയുകയും ചെയ്യുന്നു.
ലോകത്തിനു മുഴുവൻ മാർഗദർശിയാകേണ്ട പ്രാചീന ഋഷിമാരുടെ ഈ മഹത് ഭുമിയുടെ ഇന്നത്തെ അവസ്ഥയും വിഭിന്നമല്ല. ഹിന്ദുവിന്റെ ആ പഴയ അപചയ രോഗം ഇന്നും ജാതി, ദേശം, ഭാഷ, പണ്ഡിത - പാമര, ഉച്ചനീചത്വ വിത്യാസങ്ങളായി നിലനിൽക്കുമ്പോൾ സമാജത്തിൽ നിന്നും വിട്ടു പോയ സഹോദങ്ങളെ തിരിച്ചു സ്വീകരിക്കുവാൻ നാം പാകമായിട്ടുണ്ടൊ? ഇതൊരു വലിയ പ്രശ്നമാണ്. ഈ അപചയ രോഗങ്ങളെ പൂർണമായി നിവാരണം ചെയ്യുകയാണ് ഇന്നു നമ്മുടെ രാഷ്ട്രം നേരിടുന്ന എല്ലാ സമസ്യകൾക്കും ഉള്ള പ്രതിവിധി.
ഇസ്ലാമികരണം കാശ്മീരിൽ.
ശൈവസംസ്കൃതിയുടെ ധ്വജവാഹകനായിരുന്ന മഹർഷി കശ്യപന്റെ ഭൂമിയായ കശ്മീർ ഇന്ന് മുസ്ലിം ഭുരിപക്ഷ വിവാദ സംസ്ഥാനമാണ്. പ്രശാന്ത സുന്ദരമായിരുന്ന ഈ പ്രദേശം 1947 നു ശേഷം അശാന്തിയുടെ താഴ് വരയായി മാറിയിരിയ്ക്കുന്നു. ഇതിനു കാരണം കഴിഞ്ഞ 700 വർഷങ്ങളോളമായി ഈ പ്രദേശങ്ങളിൽ നടന്ന ചില സംഭവങ്ങളും അതിന്റെ പരിണതഫലമായി ഉണ്ടായ കശ്മീരിന്റെ ഇസ്ളാമീകരണവുമാണ്‌.
കശ്മീരിൽ ആദ്യമായി ഇസ്ളാം, മതം സ്വീകരിച്ച വ്യക്തി രിംചൻ എന്ന രാജാവായിരുന്നു.
ക്രിസ്തുവർഷം 1301 ൽ കശ്മീരിന്റെ സിംഹാസനത്തിൽ ഇരുന്നത് വളരെ ദുർബലനായിരുന്ന സഹദേവൻ എന്ന രാജാവായിരുന്നു.
രാജ്യത്തിനു പുറത്തു നിന്നുള്ള ഇടപെടലുകൾ കശ്മീരിൽ അസ്ഥിരതയുണ്ടാക്കിയിരുന്നു. ഇതു നിയന്ത്രിയ്ക്കുന്നതിൽ സഹദേവൻ ഒരു പരാജയമായിരുന്നു. ഈ സമയം ലഡാഖ് രാജകുമാരനായിരുന്ന രിംചൻ അവിടെയെത്തി. സ്വന്തം രാജ്യം ഉപേക്ഷിച്ച് എത്തിയതായിരുന്നു അദ്ദേഹം.
തുർക്കിസ്ഥാനിൽ നിന്നും എത്തിയ ഷാഹ്മീർ എന്ന ഒരു മുസ്ലിം വംശജനും ചേർന്നാണ് എത്തിയത്. സഹദേവൻ വീണ്ടുവിചാരം ഇല്ലാതെയും ഇവരുടെ സത്യനിഷ്ഠകളെ മനസ്സിലാക്കാതെയും ഈ വിദേശികൾക്ക് ഭരണത്തിൽ ഉന്നതാധികാരങ്ങൾ നൽകി. ദീർഘവീക്ഷണമില്ലാത്ത സഹദേവന്റെ നടപടികൾ അദ്ദേഹത്തിനു തന്നെ പിന്നീട് ദോഷകരമായി ഭവിച്ചു. താതാർ സേനാപതി ഹുൽച്ചു ഏതാണ്ട് എഴുപതിനായിരം പടയാളികളുമായി കശ്മീർ ആക്രമിച്ചു. ക്രൂരമായ ആക്രമണം നേരിടാനാവാതെ സഹദേവൻ കിസ്താവാടിലേയ്ക്ക് പാലായനം ചെയ്തു. ആയിരങ്ങൾ വാളിനിരയായി. ഇത്രയും ഭയാനകമായ പരിതസ്ഥിതിയിൽ സ്വന്തം ജനതയെ ഉപേക്ഷിച്ച സഹദേവനെന്ന രാജാവിന്റെ കർമ്മ വിമുഖവും നിര്യത്തരവാദിത്വപരവും ആയ പ്രവൃത്തി ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ മരണത്തിനും സ്ത്രീകളടക്കം അനേകം പേർ ഹുൽച്ചുവിന്റെ അടിമകളാകുവാനും കാരണമായി. ജനങ്ങളുടെ അന്നത്തെ ദയനീയ അവസ്ഥ 'രാജതരംഗിണി' എന്ന ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നു. ഹുൽച്ചു ആക്രമിച്ച് തിരിച്ചു പോകുമ്പോൾ രക്ഷപ്പെട്ട കാശ്മീരികൾ ഒളിസ്ഥലങ്ങളിൽ നിന്നും മാളത്തിൽ നിന്നും എലികൾ പുറത്തിറങ്ങുന്നതു പോലെ ഇറങ്ങി വന്നു. മരണത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും, പുത്രന്മാർക്ക് പിതാക്കളേയും, പിതാക്കന്മാർക്ക് പുത്രന്മാരേയും സഹോദരങ്ങൾക്ക് സഹോദരങ്ങളെയും നഷ്ടപ്പെട്ടിരുന്നു. സൃഷ്ടിയുടെ ആദിയിൽ ഉണ്ടായിരുന്ന ശൂന്യാവസ്ഥ പോലെ ആവശ്യത്തിന് ആഹാരസാമഗ്രികൾ പോലും ലഭിച്ചിരുന്നില്ല.
ഈ അരാജകാവസ്ഥ മുതലാക്കിക്കൊണ്ട് സഹദേവന്റെ മന്ത്രി രാമചന്ദ്രൻ സ്വയം രാജാവായി. എന്നാൽ രിംചനും വെറുതെയി രുന്നില്ല. തനിക്കഭയം തന്ന സ്വാമിയുടെ രാജ്യം സ്വന്തമാക്കാൻ അയാളും ശ്രമിച്ചു. സ്വന്തം ഗൃഹം ഉപേക്ഷിച്ച് അന്യന്റെ ഗൃഹത്തിൽ എത്തിയെങ്കിലും വളരെനാൾ ശാന്തമായി കഴിഞ്ഞിരുന്നെങ്കിലും വിദ്രോഹത്തിന്റെ കീടാണു അയാളുടെ മസ്തിഷ്ക്കത്തിലും പ്രവർത്തിച്ചു തുടങ്ങി. അയാൾ രാമചന്ദ്രനെതിരെ കരുക്കൾ നീക്കി. ഇതു മനസ്സിലാക്കിയ രാമചന്ദ്രൻ ജീവരക്ഷാർത്ഥം രാജധാനി ഉപേക്ഷിച്ച് പലായനം ചെയ്തു. ശത്രുവിനെ ജീവനോടെ രക്ഷപ്പെടാൻ അനുവദിച്ചാലുണ്ടാകുന്ന അപകടം മനസ്സിലാക്കിയ രിംചൻ പടയാളികളുമായി രാമചന്ദ്രനെ തിരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞു.
അങ്ങനെ 1320 ൽ രിംചൻ കശ്മീരിന്റെ രാജാവായി. അയാൾ രാമചന്ദ്രന്റെ മകളായ കോട്ടാറാണിയേ വിവാഹം ചെയ്തു. രാജാവായ രീംചൻ രാജഭരണത്തിൽ വ്യാപൃതനാകുകയും ചെയ്തു. തന്റെ പിതാവിനെ വധിച്ചയാളാണെങ്കിലും രിംചനെ സ്വീകരിക്കാൻ കോട്ടാറാണിക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, എങ്ങനെയും കശ്മീരിനെ സംരക്ഷിക്കണം. എന്നാൽ രിംചന് രാജ്യഭരണത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞില്ല. ചെയ്യുന്ന കാര്യങ്ങളൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ല എന്നു തോന്നിയ അദ്ദേഹം ശൈവരുടെ പരമോന്നത പദവിയിലിരിക്കുന്ന ധർമ്മ ഗുരുവായ ദേവാസ്വാമിയുടെ സമക്ഷം എത്തി തനിക്ക് ഹിന്ദു മതത്തിലേയ്ക്ക് മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ദേവാസ്വാമിയാകട്ടെ ചരിത്രത്തിലെ ഭയങ്കരമായ അബദ്ധം ചെയ്തു. ബുദ്ധമതക്കാരനായ രിംചനെ ഹിന്ദുവാകുന്നതിൽ നിന്നും വിലക്കി. മറ്റു പണ്ഡിതന്മാരാലും അപമാനിതനായ രിംചന് കഠിനമായ മാനസികവ്യഥയുണ്ടായി. ദേവാസ്വാമിയുടെ ദീർഘവീക്ഷണമില്ലായ്മ മുസ്ലിം മന്ത്രിയായിരുന്ന ഷാംസീറിന് അവസരമുണ്ടാക്കിക്കൊടുത്തു.
നിരാശനായിരുന്ന രിംചനെ സമാധാനിപ്പിച്ച് മുസ്ലീം സൂഫിയായ ബുൽ ബുൽഷാ യുടെ സമീപം എത്തിച്ചു. മുറിവേറ്റ ഒരു പക്ഷിയാണു് തന്റെ മുമ്പിൽ വന്നിരിയ്ക്കുന്നതെന്നു മനസ്സിലാക്കിയ ബുൽബുൽഷാ രിംചന് അഭയം കൊടുത്തു. മനസ്സിനു സമാധാനം ലഭിച്ച രിംചൻ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായി. ഈ സംഭവത്തിനു ശേഷം കശ്മീരിന്റെ ഇസ്ലാമിക വൽക്കരണം തുടങ്ങി. ഏതാണ്ട് 500 വർഷത്തോളം കൊലയും മതംമാറ്റങ്ങളും എല്ലാ വിധ അത്യാചാരങ്ങളും അവിടെ നടമാടി. കശ്മീരിനെ ബാധിച്ച ഈ അപചയ രോഗം അവിടെ അവസാനിക്കുന്നതായിരുന്നില്ല. കാലം മുന്നോട്ടു പോയി ഗുലാബ് സിംഗിന്റെ പുത്രൻ മഹാരാജാ രൺവീർ സിംഗ് രാജാവായി അദ്ദേഹം വീണ്ടും ധർമ്മാർത്ഥ ട്രസ്റ്റിന് രൂപം നൽകിക്കൊണ്ട് ഹിന്ദു സംസ്കൃതിയെ പ്രോത്സാഹിപ്പിച്ചു. രാജാവിനാൽ പ്രഭാവിതരായ രജൗരീ, പൂഞ്ച് തുടങ്ങിയ മേഖലകളിലെ രജപുത്ര മുസൽമാന്മാരും കശ്മീരിലെ മുസൽമാന്മാരും തിരികെ ഹിന്ദുധർമ്മം സ്വീകരിക്കാൻ സന്നദ്ധരായി രാജാവിന്റെ സമീപമെത്തി. രാജാവ് തന്റെ പണ്ഡിതരോട് അതിനു വേണ്ട ഏർപ്പാടുകൾ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പണ്ഡിതന്മാർ വിസമ്മതിച്ചു. അതു മാത്രമല്ല പണ്ഡിതരിലൊരാൾ രാജാവിനോടുള്ള വിരോധത്താൽ ഝലം നദിയിൽചാടി ആത്മഹത്യ ചെയ്യാൻ തുനിയുകയും ബ്രഹ്മഹത്യാ പാപം ഭയന്ന് രാജാവ് തന്റെ തീരുമാനത്തിൽ നിന്നും പിൻതിരിയുകയും ചെയ്തു. ഈ സംഭവവും സങ്കുചിത ചിന്താഗതിയാൽ പണ്ഡിറ്റുകൾ രി ചനെ ബഹിഷ്ക്കരിച്ച സംഭവവും കശ്മീരിലെ ഹിന്ദുക്കളെ പൂർണമായും ഇസ്ലാമിക ഭരണാധികാരികളുടെ മുമ്പിൽ അടിയറവു പറയിക്കാൻ കാരണമാക്കി.
കേരളം ഇന്നു ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊള്ളാതെ കപട മതേതര കമ്യൂണിസ്റ്റ് ജിഹാദി കൂട്ടുകെട്ടിന്റെ പിറകെയാണ്. ഈ അർബൻ നക്സലുകൾ ആണ് ശബരിമലയിൽ അരാജകത്വം ഉണ്ടാക്കി ഹിന്ദു സമാജത്തിൽ വിള്ളലുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ഇവിടെ നായരും ഈഴവനും ജാതി ഭ്രാന്ത് മൂത്ത് ശബരിമലയുടെ പേരിൽ തമ്മിലടിക്കുകയാൽ കമ്യൂണിസ്റ്റുകൾ അതിന് എരിതീയിൽ എണ്ണയൊഴിക്കുന്നു. കാലം ഈ ജാതിക്കോമരങ്ങൾക്ക് മാപ്പു നൽകില്ല. വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്ത ആര്യസമാജം ഈ പരിതസ്ഥിതിയിൽ ആണ് ഹിന്ദുവിശ്വസികൾക്കൊപ്പം നിൽക്കുന്നത്. ശബരിമലയിൽ നടക്കുന്ന അനാചാരങ്ങളെയും അഴിമതികളെയും ഒന്നും മറന്നുകൊണ്ടല്ല ഇത്. ആദ്യം പുറമേനിന്നുള്ള കടന്നുകയറ്റത്തെ നാം വിശ്വസികൾക്കൊപ്പം നിന്നു പ്രതിരോധിക്കും. അതിനു ശേഷം സമവായം ചർച്ചകളിലൂടെ നമ്മുടെ ആചാര്യന്മാർ കണ്ടെത്തും. വേദങ്ങളിലേക്ക് മടങ്ങുകയാണ് ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും സമാധാനം എന്ന മഹർഷി ദയാനന്ദന്റെ ആഹ്വാനം പ്രസക്തമാണിന്നും🙏

Sunday, October 14, 2018

പുനർജന്മ രഹസ്യം SECRET OF RE-BIRTH



പുനർജന്മ രഹസ്യം SECRET OF RE-BIRTH
പുനർജ്ജന്മമെന്നാൽ എന്താണ്?
ഉത്തരം:- എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു.
പ്രശ്നം 2:- പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?
ഉത്തരം :- ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ വരുമ്പോൾ പുനർജന്മം വേണ്ടി വരുന്നു.
പ്രശ്നം 3:- കർമ്മഫലങ്ങൾ അതേ ജന്മത്തിൽത്തന്നെ എന്തുകൊണ്ട് അനുഭവിക്കേണ്ടി വരുന്നില്ല? ഒരേ ജന്മത്തിൽ തന്നെ കർമ്മഫലം മുഴുവനും അനുഭവിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു?
ഉത്തരം :- ഈ ജന്മത്തിൽ തന്നെ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇതേ ജന്മത്തിൽ തന്നെ പരിപാകം വരണമെന്ന് നിർബന്ധമില്ല. അതു കൊണ്ട് അടുത്ത ജന്മം കൂടിയേ തീരു.
പ്രശ്നം 4:- പുനർജന്മമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?
ഉത്തരം:- പുനർജന്മത്തെ അറിയണമെങ്കിൽ ജീവൻ, മൃത്യു എന്നീ അവസ്ഥകളെ അറിയണം.
ഇതറിയണമെങ്കിൽ ശരീരം എന്താണെ ന്നറിയണം.
പ്രശ്നം 5 :- ശരീരത്തെ കുറിച്ച് പറഞ്ഞു തന്നാലും?
ഉത്തരം :- ശരീരത്തിന്റെ നിർമ്മാണം പ്രകൃതിയാൽ സംഭവിക്കുന്നു, അതിൽ മൂലപ്രകൃതി (സത്വ രജസ്തമോഗുണങ്ങളുടെ സാമ്യാവസ്ഥ) യിൽ നിന്നും ആദ്യമേ ബുദ്ധിതത്വം പ്രകടമാക്കുന്നു. ബുദ്ധിയിൽ നിന്നും അഹങ്കാരം (അസ്തിത്വ ബോധം) അഹങ്കാരത്തിൽ നിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ( ചക്ഷുസ്, ജിഹ്വാ, നാസികാ, ശോത്രം, ത്വക്) മനസ്സും അഞ്ചു കർമ്മേന്ദ്രിയങ്ങളും ( കൈകൾ, പാദങ്ങൾ, വാക്ക്, പായു, ഉപസ്ഥം) ഉണ്ടാകുന്നു . ശരീരത്തിന്റെ നിർമ്മാണം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നീ രണ്ടു ഭാഗങ്ങൾ ബന്ധിച്ച നിലയിലാണ്.
പ്രശ്നം 6 :- സൂക്ഷ്മ ശരീരം എന്നാൽ എന്താണ്?
ബുദ്ധി, അഹങ്കാരം, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങൾ എന്നിവയടങ്ങിയതാണ് സൂക്ഷ്മ ശരീരം. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം യാത്രയാരംഭിക്കുന്നു. സൃഷ്ടി കാലാവസാനം വരെ അഥവാ സൃഷ്ടികാലം മുഴുവൻ (432 കോടി വർഷം) ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ ഏതെങ്കിലും ജന്മത്തിൽ ജീവാത്മാവിന് മുക്തി ലഭിച്ചാൽ സൂക്ഷ്മ ശരീരം പ്രകൃതിയിൽ ലയിക്കുന്നു.
പ്രശ്നം 7:- സ്ഥൂല ശരീരം എന്നു പറയുന്നത് എന്തിനെയാണ്?
ഉത്തരം:- അഞ്ചു കർമ്മേന്ദ്രിയങ്ങളടങ്ങിയ പഞ്ചഭൗതികമായ ഭാഗത്തെ സ്ഥൂല ശരീരം എന്നു പറയുന്നു.
പ്രശ്നം 8 :- ജനനം എന്നാൽ എന്താണ്?
ഉത്തരം :- ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം പഞ്ചഭൗതികമായ ശരീരത്തിൽ പ്രവേശിക്കുന്നതിനെ ജനനം എന്നു പറയുന്നു.
പ്രശ്നം 9:- മരണം എന്നാൽ എന്താണ്?
ഉത്തരം :- ഒരു ജീവാത്മാവ് പഞ്ചഭൗതികമായ ശരീരം വിട്ടു പോകുന്നതിനെ മരണമെന്ന പറയുന്നു. എന്നാൽ മരണം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. മരണമെന്നത് ശരീരം മാറുന്ന പ്രക്രിയയാണ് എങ്ങനെയാണോ മനുഷ്യൻ ജീർണിച്ച തന്റെ വസ്ത്രം ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നത് അതു പോലെ ജീർണിച്ചു പഴകിയ ശരീരത്തെ ഉപേക്ഷിച്ച് ജീവാത്മാവ് പുതിയ ശരീരം തേടി പോകുന്നു. എന്നാൽ മരണം സംഭവിക്കുമ്പോൾ ആത്മാവും സൂക്ഷ്മ ശരീരവും സ്ഥൂല ശരീരം വിട്ടുപോകുന്നു വെങ്കിൽ മോക്ഷമെന്നാണ് പറയാറുള്ളത്.
പ്രശ്നം 10 :- മൃത്യു ഉണ്ടാവാൻ കാരണമെന്താണ്?
ഉത്തരം:- നാം ഏതെങ്കിലും ഒരു വസ്തുവിനെ നിരന്തരം ഉപയോഗിക്കുകയാണെന്നിരിക്കട്ടെ ആ വസ്തുവിന്റെ കഴിവുകൾ കുറഞ്ഞു വരുന്നതായി കാണാം. ക്രമേണ ആ വസ്‌തുമാറ്റി പുതിയതു സ്വീകരിക്കേണ്ട ഒരവസ്ഥ വന്നു ചേരുന്നു. അതുപോലെ നിരന്തരമായ ഉപയോഗത്താൽ ശരീരത്തിന്റെയും കഴിവുകൾ കുറഞ്ഞു വരുന്നു, ഇന്ദ്രിയങ്ങൾ ദുർബലങ്ങളാകുന്നു. ജീവാത്മാവിന് ആ ശരീരം ബാദ്ധ്യതയായി വരുമ്പോൾ ആ ശരീരത്തെ മാറ്റുന്ന പ്രക്രിയ തന്നെയാണ്‌ മൃത്യു അഥവാ മരണം.
പ്രശ്നം 11:- മൃത്യു എന്ന അവസ്ഥയില്ലെങ്കിൽ എന്തു സംഭവിക്കും?
ഉത്തരം:- ലോകത്തിൽ വലിയ അവ്യവസ്ഥ യുണ്ടാകും. ജനസംഖ്യ വർദ്ധിക്കും. ലോകവാസം തന്നെ ദുഷ്ക്കരമാകും.
പ്രശ്നം 12:- മൃത്യു അശുഭകാരിയാണോ?
ഉത്തരം:- അല്ല. മൃത്യു അശുഭകാരിയല്ല അത് ശരീരത്തിന്റെ പരിവർത്തന പ്രക്രിയയാണ്.
പ്രശ്നം 13 :- മൃത്യു അശുഭകാരിയല്ലെങ്കിൽ ജനങ്ങൾ ഭയക്കുന്നതെന്തിന് ?
ഉത്തരം :- കാരണം സാധാരണ ജനങ്ങൾ മൃത്യുവിന്റെ വൈജ്ഞാനിക സ്വരൂപത്തെ അറിയുന്നില്ല. മരണസമയത്ത് വളരെയേറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്ന് അവർ കരുതുന്നു. വേദങ്ങളോ ദർശനങ്ങളോ ഉപനിഷത്തോ പഠിക്കാത്ത അവർ അന്ധകാരത്തിൽ അകപ്പെട്ട് മൃത്യു സംഭവിക്കുന്നതിനു മുമ്പുതന്നെ ഭയം കൊണ്ട് മരിക്കുന്നു.
പ്രശ്നം 14:- എന്നാൽ മൃത്യു സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അല്പമെങ്കിലും പറഞ്ഞു തരൂ ?
ഇത്തരം:- നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന സമയം സാവധാനം ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം നിങ്ങൾക്കെന്തു തോന്നുന്നുവോ അതുപോലെയാണ് മരണാവസ്ഥയും. ഉറങ്ങുമ്പോൾ പ്രത്യേകിച്ച് ഒരനുഭവവും ഉണ്ടാകുന്നില്ല. എന്തെങ്കിലും കാരണവശാൽ നിങ്ങൾ മരണപ്പെടുന്ന അവസ്ഥയുണ്ടാക്കുന്ന മൂർഛാവസ്ഥയിൽ നിങ്ങളുടെ ജ്ഞാനം ശൂന്യമാകുന്നു. അതിനാൽ ഒരു തരത്തിലുള്ള ശാരീരിക പീഢയും അനുഭവവേദ്യമാകുന്നില്ല.
ഇത് ഈശ്വരൻ നൽകിയിരിക്കുന്ന കൃപയാണ് .
എന്തെന്നാൽ മരണസമയത്ത് ജ്ഞാനം ശൂന്യമാകുകയും സുഷുപ്തിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
പ്രശ്നം 15 :- മരണഭയത്തെ ദൂരെയകറ്റുവാൻ എന്തു ചെയ്യണം?
ഉത്തരം :- എപ്പോഴാണോ താങ്കൾക്ക് വൈദികവും ആർഷവുമായ ഗ്രന്ഥങ്ങൾ (വേദം, ഉപനിഷത്, ദർശനങ്ങൾ തുടങ്ങിയവ) ശ്രദ്ധയോടെ പഠിച്ച് ജീവൻ,മൃത്യു, ശരീരം തുടങ്ങിയ വിഷയങ്ങളെ മനസ്സിലാക്കാൻ കഴിയുന്നത് അപ്പോൾ ഉള്ളിലുള്ള മൃത്യു ഭയത്തെ ഇല്ലാതാക്കുവാനും കൂടാതെ യോഗ മാർഗത്തിലൂടെ ചരിക്കുവാൻ തുടങ്ങുമ്പോൾ അജ്ഞാനത്തിന്റെ അളവു
കുറഞ്ഞുവരികയും ജ്ഞാനപ്രാപ്തി ലഭിക്കുന്നതോടുകൂടി മൃത്യുഭയം മാത്രമല്ല മറ്റു ഭയങ്ങൾ കൂടി ഇല്ലാതാകുകയും ചെയ്യും. എങ്ങനെയാണോ ചരിത്രങ്ങളിൽ നാം കേട്ടിട്ടുള്ള ബലിദാനികൾ രാഷ്ട്രത്തിനു വേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുവാൻ തയ്യാറായിട്ടുള്ളത് അവർക്കും യോഗദർശനങ്ങളും ഭഗവത് ഗീതയും വേദങ്ങളും തന്നെയാണ് അവരുടെ മനസ്സിനെ നിർഭയമാക്കാൻ പ്രേരണയായിട്ടുള്ളത്.
മഹാഭാരത യുദ്ധത്തിൽ ഭീഷ്മരേയും ദ്രോണ രേയും വധിച്ചാലുണ്ടാകുന്ന ഭയത്തിൽ നിന്നും യോഗേശ്വരനായ കൃഷ്ണൻ ഇതേ യോഗദർശനവും സാംഖ്യ ദർശനവും നിഷ്ക്കാമകർമ്മ സിദ്ധാന്തങ്ങളും അവതരിപ്പിച്ച് ഈ ശരീരം തന്നെ മരണധർമ്മത്തിനധീന മാണെന്ന് ബോദ്ധ്യപ്പെടുത്തി അർജുനന്റെ മനസ്സിനെ ഭയവിമുക്തമാക്കുകയാണ് ചെയ്തത്.
ഇതേ കാരണം കൊണ്ട് എല്ലാ മനുഷ്യരും വേദാദി ഗ്രന്ഥങ്ങളെ സ്വാദ്ധ്യായം ചെയ്യുകയും രാഷ്ട്രത്തിന്റെ ഉന്നതിക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവർ മൃത്യുവിനെ ഭയക്കുന്നില്ല കൂടാതെ പ്രസന്നതയോടെ മൃത്യുവിനെ ആലിംഗനം ചെയ്യാൻ സന്നദ്ധരും ആകുന്നു.
പ്രശ്നം 16 :- എന്തെല്ലാം കാരണങ്ങളാലാണ് പുനർജന്മം സംഭവിക്കുന്നത്?
ഉത്തരം :- കർമ്മം ചെയ്യുകയെന്നത് ആത്മാവിന്റെ സ്വഭാവമാണ്. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ ആത്മാവിനു കഴിയില്ല. സത്കർമ്മമാണെങ്കിലും അസത്കർമ്മമാണെങ്കിലും കർമ്മങ്ങൾ ചെയ്തു കൊണ്ടേയിരിക്കും. ഈ കർമ്മങ്ങളുടെ ഫലമായി പുനർജന്മം ഉണ്ടാകുന്നു. അത് സർവദാ ഈശ്വരന്റെ നിയന്ത്രണത്തിലുമാണ്.
പ്രശ്നം 17:- എപ്പോഴാണ് പുനർജൻമം സംഭവിക്കാതിരിക്കുന്നത്?
ഉത്തരം :- ജീവാത്മാവ് മോക്ഷപ്രാപ്തിയിൽ ഇരിക്കുമ്പോൾ പുനർജനിക്കുന്നില്ല. അതിനു ശേഷം പുനർജനിക്കുന്നു.
പ്രശ്നം 18:- മോക്ഷപ്രാപ്തിയിൽ എന്തുകൊണ്ട് പുനർജനിക്കുന്നില്ല ?
ഉത്തരം :- മോക്ഷപ്രാപ്തിയിൽ സ്ഥൂല ശരീരം പഞ്ച തത്വങ്ങളിൽ ലയിക്കുന്നു. അതോടൊപ്പം സൂക്ഷ്മ ശരീരവും ആത്മാവിൽ നിന്നും വേർപെട്ട് മൂലകാരണമായ പ്രകൃതിയിൽ ലയിക്കുന്നതു കൊണ്ട് പുനർജന്മം ഉണ്ടാകുന്നില്ല.
പ്രശ്നം 19:- മോക്ഷത്തിനു ശേഷം ആത്മാവിന് ഒരിക്കലും പുനർജന്മമുണ്ടാകുന്നില്ലെ?
ഉത്തരം :- മോക്ഷപ്രാപ്തിയുടെ കാലാവധിയിൽ പുനർജനിക്കുന്നില്ല, അതിനു ശേഷം ഉണ്ടാകുന്നു.
പ്രശ്നം 20:- മോക്ഷം നിത്യമാണെന്നു പറയാറുണ്ടല്ലൊ. പിന്നെ എങ്ങനെയാണ് നിശ്ചിത കാലാവധിയുണ്ടെന്നു പറയുക?
ഉത്തരം :- കർമ്മങ്ങൾ കാലാനുബന്ധിയാണല്ലൊ. അപ്പോൾ കർമ്മഫലവും കാലാനുബന്ധി യായിരിക്കും. യൗഗികമായ കർമ്മങ്ങളുടെ ഫലമായ മോക്ഷപ്രാപ്തി ഈശ്വരീയ ആനന്ദത്തിന്റെ രൂപത്തിലായിരിക്കും. അതു കൊണ്ട് മോക്ഷത്തിന്റെ കാലാവധിക്കു ശേഷം ജീവാത്മാവ് വീണ്ടും ശരീര ധാരണം ചെയ്യുന്നു.
പ്രശ്നം 21:- മോക്ഷത്തിന്റെ കാലയളവ് എപ്പോൾ വരെയായിരിക്കും?
ഉത്തരം :- ഒരു പരാന്ത കാലം അഥവാ 31104000 കോടി മാനുഷ വർഷമാണ് ആത്മാവ് മുക്താവസ്ഥയിലിരിക്കുന്ന പരമാവധി കാലം.
പ്രശ്നം 22 :- മോക്ഷാവസ്ഥയിൽ സ്ഥൂല ശരീരമോ സൂക്ഷ്മ ശരീരമോ കൂടെയുണ്ടാകുമോ?
ഉത്തരം :- മോക്ഷാവസ്ഥയിൽ ആത്മാവ് ബ്രഹ്മാണ്ഡത്തെ ഭ്രമണം ചെയ്തു കൊണ്ട് ബ്രഹ്മാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെയാണോ വലിയ സമുദ്രത്തിൽ ചെറിയ മത്സ്യങ്ങൾ വിഹരിക്കുന്നത് അതുപോലെ ജീവാത്മാവിന് വേറേ ശരീരത്തിന്റെ അവശ്യകത ഉണ്ടാകുന്നില്ല.
പ്രശ്നം 23 :- മോക്ഷാവസ്ഥക്കു ശേഷം ജീവാത്മാവിന് എപ്രകാരമാണ് ശരീരം തിരികെ ലഭിക്കുക?
ഉത്തരം :- കൽപാരംഭത്തിൽ ആത്മാവിന് ആദ്യം തന്നെ സൂക്ഷ്മ ശരീരം ലഭിക്കുന്നു. അതിനു ശേഷം ഈശ്വരീയ മാർഗത്തിന്റെയും ഔഷധികളുടെയും സഹായത്തോടെ അമൈഥുനീ രൂപത്തിലുള്ള ശരീരം പ്രാപ്തമാകുന്നു. മോക്ഷത്തിലിരുന്ന് പുണ്യങ്ങൾ നുകർന്ന മുക്താത്മാക്കളായ ഇവർ സർവ്വശ്രേഷ്ഠ വിദ്വാന്മാരാകുന്നു. സൃഷ്ടിയുടെ ആരംഭത്തിലും ഇങ്ങനെയുള്ള നാലു വിദ്വാന്മാർ (അഗ്നി, വായു, ആദിത്യൻ, അംഗിരസ്) ജന്മമെടുക്കുകയും വേദജ്ഞാനം അവരിലൂടെ ഈശ്വരൻ പ്രകടമാക്കുകയുമാണ് ചെയ്തത്.
പ്രശ്നം 24 :- മോക്ഷ കാലം പൂർത്തിയാക്കിയ ആത്മാക്കൾക്ക് മനുഷ്യജന്മം തന്നെ ലഭിക്കുമോ? അതോ മൃഗങ്ങളുടെ ജന്മം ലഭിക്കുമോ?
ഉത്തരം :- മനുഷ്യ ജന്മം തന്നെ ലഭിക്കും.
പ്രശ്നം 25 :- എന്തുകൊണ്ട് മനുഷ്യ ജന്മം മാത്രം ലഭിക്കുന്നു ?
ഉത്തരം :- എന്തെന്നാൽ മോക്ഷാവസ്ഥയിൽ പുണ്യകർമ്മഫലമായ ഈശ്വരാനന്ദം അനുഭവിച്ചു തീരുന്നു. ഈ സമയം പാപകർമ്മങ്ങൾ ചെയ്തിട്ടില്ല. അതുകൊണ്ട് മൃഗമായി ജനിക്കേണ്ട ആവശ്യം വരുന്നില്ല. കർമ്മശൂന്യമായ മനുഷ്യ ജന്മം തന്നെ ലഭിക്കുന്നു.
പ്രശ്നം 26 :- മോക്ഷത്തെ പ്രാപിക്കുമ്പോൾ പുനർജന്മത്തിലേക്കുള്ള വഴി അടയുന്ന തെന്തുകൊണ്ട്?
ഉത്തരം :- യോഗാഭ്യാസം തുടങ്ങിയ സാധനകളാൽ സാധനകളുടെ പരമാവസ്ഥയായ നിർബീജ സമാധി യിൽ കർമ്മവാസനകൾ പൂർണമായും ദഗ്ധമാകുന്നതു കൊണ്ട് ചിത്തവൃത്തി നിരോധം സംഭവിക്കുന്നു. ജീവാത്മാവിന് സൂഷ്മ ശരീരവുമായുള്ള ബന്ധം ഇല്ലാതാവുന്നതോടേ പുനർജന്മ ത്തിലേക്കുള്ള മാർഗം അടയുന്നു.
പ്രശ്നം 27 :- ജനന മരണങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം?
ഉത്തരം :- യോഗമാർഗം സ്വീകരിച്ചു കൊണ്ട് മുക്തി അഥവാ മോക്ഷത്തേ നേടുക.
പ്രശ്നം 28 :- പുനർജന്മത്തിൽ എന്തടിസ്ഥാന ത്തിലാണ് ശരീരം ലഭിക്കുന്നത്?
ഉത്തരം :- എപ്രകാരമാണോ നാം നമ്മുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ആ കർമ്മങ്ങൾക്കനുസരിച്ച് ശരീരം ലഭിക്കുന്നു.
പ്രശ്നം 29 :- കർമ്മങ്ങൾ എത്ര തരം ഉണ്ട്?
ഉത്തരം :- പ്രധാനമായും കർമ്മങ്ങൾ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ മൂന്നു വിഭാഗത്തിൽപ്പെടുന്നു.
1. സാത്വിക കർമ്മങ്ങൾ :- സത്യഭാഷണം, വിദ്യാ ധ്യയനം, പരോപകാരം, ദാനം, ദയാ, സേവാ, തുടങ്ങിയവ.
2. രാജസിക കർമ്മങ്ങൾ :- മിഥ്യാഭാഷണം, കളികൾ, സ്വാദ്, സുഖലോലുപത, സ്ത്രീ സംസർഗ്ഗം, ചലചിത്രം മുതലായവയിൽ രമിക്കുന്നത്‌ രാജസിക കർമ്മങ്ങളാണ്.
3. താമസിക കർമ്മങ്ങൾ :- മോഷണം, കലഹം, ഹിംസ,ചൂതാട്ടം, പരസ്ത്രീ ഗമനം, തുടങ്ങിയ ദുഷ്കർമ്മങ്ങൾ.
ഇതിൽ പെടാതെ നിൽക്കുന്ന ചില കർമ്മങ്ങളാണ് ദിവ്യ കർമ്മങ്ങൾ. ഋഷിമാരും യോഗികളും അനുഷ്ഠിക്കുന്ന കർമ്മങ്ങളാണിവ. ഇവർ ചെയ്യുന്ന കർമ്മങ്ങൾ മേൽപറഞ്ഞ മൂന്നു കർമ്മങ്ങൾക്കതീതമാണെന്ന് മാനിക്കപ്പെടുന്നു.
ഈശ്വരന്റെ സമീപമാണിവരുടെ സ്ഥാനമെന്നുള്ള തുകൊണ്ട് ദിവ്യ കർമ്മങ്ങൾ മാത്രമേ ഇവരിൽ നിന്നും ഉണ്ടാകുന്നുള്ളു.
പ്രശ്നം 30:- ഏതു പ്രകാരമുള്ള കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ യോനിയിൽ ജനിക്കുക?
ഉത്തരം :- സാത്വികവും രാജസികവുമായ കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ ദേഹം ധരിക്കാനുള്ള യോഗ്യത നേടുന്നത്. സാത്വിക ,കർമ്മഫലങ്ങൾ കൂടുതലുണ്ടെങ്കിൽ ഉന്നത കുലങ്ങളിലും രാജസിക കർമ്മങ്ങളുടെ പ്രഭാവമാണ് കൂടുതലെങ്കിൽ മനുഷ്യകുലത്തിൽ തന്നെ നീച കുടുബത്തിലായിരിക്കും ജനിക്കുക.
അത്യധികമായ സാത്വിക കർമ്മങ്ങൾ ചെയ്യുന്നവർ വിദ്വാനായ മാനവന്റെ ഗൃഹത്തിൽ തന്നെ ജനിക്കുന്നു.
പ്രശ്നം 31 :- ഏതു പ്രകാരത്തിലുള്ള കർമ്മങ്ങൾ ചെയ്താലാണ് ആത്മാവിന് ജന്തുക്കളുടെ ശരീരം ലഭിക്കുക?
ഉത്തരം :- രാജസികവും താമസികവുമായ കർമ്മങ്ങളുടെ ഫലമായി ജന്തുക്കളുടെ ശരീരം ജീവാത്മാക്കൾക്കു കിട്ടുന്നു. താമസിക കർമ്മങ്ങളുടെ ആധിക്യത്താൽ ജന്തുക്കളിൽ തന്നെ നീചയോനികളിൽ ജനിക്കുന്നു. രാജസിക സ്വഭാവം കൂടുതലുള്ളവരായ (കലഹം, മാംസാഹരം തുടങ്ങിയവ ശീലങ്ങളാക്കിയവർ) സിംഹം, കരടി, പട്ടി തുടങ്ങിയ യോനികളിലും താമസിക സ്വഭാവം കൂടുതലുള്ളവർ നീചയോനികളായ കൃമികീടങ്ങൾ, പാമ്പ്, പാറ്റ തുടങ്ങിയവയിലും ജനിക്കുന്നു. അങ്ങനെ കർമ്മങ്ങൾക്കനുസരിച്ച് നീച ശരീരങ്ങളും ജന്തുശരീരങ്ങളും ജീവാത്മാക്കൾക്ക് ഭോഗയോനികളായി ഭവിക്കുന്നു.
പ്രശ്നം 32 :- നാം കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു? അടുത്ത ജൻമത്തിൽ എന്തായിരിക്കും എന്ന് തിരിച്ചറിയാൻ കഴിയുമോ?
ഉത്തരം :- ഇല്ല. ഒരിക്കലുമില്ല. സാധാരണ മനുഷ്യർക്ക് ഇതു മനസ്സിലാക്കാൻ സാധിക്കില്ല. കാരണം ഇത് ഈശ്വരന്റെ അധികാര പരിധിയിൽ പ്പെട്ട കാര്യമാണ് നമ്മുടെ കർമ്മങ്ങൾക്കനു സരിച്ച് ശരീരം നല്കുക എന്നത്. ഇത് എല്ലാവരും മാനിക്കുന്നു.
പ്രശ്നം 33 :- എന്നാൽ ഇത് ആർക്ക് മനസ്സിലാ ക്കാൻ സാധിക്കും?
ഉത്തരം :- കേവലം ഒരു സിദ്ധയോഗിക്കു മാത്രമേ ഇതറിയാൻ സാധിക്കുകയുള്ളു. യോഗാഭ്യാസം കൊണ്ട് ബുദ്ധിയെ തീവ്രമാക്കിയ ഒരു യോഗിക്ക് ബ്രഹ്മാണ്ഡത്തിന്റെയും പ്രകൃതിയുടെയും മഹത്വപൂർണമായ രഹസ്യത്തെ തന്റെ യോഗശക്തി കൊണ്ട് അറിയാൻ സാധിക്കുന്നു. ആ യോഗിക്ക് ബാഹ്യമായ ഇന്ദ്രിയങ്ങളുടെ ആവശ്യമില്ല. അവരുടെ അന്തക്കരണവും ബുദ്ധിയും എല്ലാം തിരിച്ചറിയുന്നു. ആ ബുദ്ധിയുടെ മുമ്പിൽ ഭുതവും ഭവിഷ്യത്തും എല്ലാം പ്രത്യക്ഷമാകുന്നു.
പ്രശ്നം 34 :- എന്നാൽ ഇത് ഒരു യോഗിക്ക് ഏതുവിധേനയാണ് അറിയാൻ കഴിയുന്നത്?
ഉത്തരം :- ഈ അവസരത്തിൽ നാം പുനർജന്മമെന്ന വിഷയത്തേക്കുറിച്ചാണ് ചിന്തിക്കുന്നത്. ചോദിച്ച ചോദ്യത്തിനുത്തരം മറ്റൊരു വിഷയമാണ്. വിസ്താര ഭയത്താൽ മറ്റൊരവസരത്തിൽ യോഗിക്ക് വികസിത ശക്തി കൊണ്ട് എല്ലാം അറിയാൻ സാധിക്കുമെന്നും ഏതെല്ലാം ശക്തികളാണവയെന്നും എങ്ങനെ അവയെ പ്രാപിക്കാമെന്നും വിശദമായി ചർച്ച ചെയ്യാം.
പ്രശ്നം 35 :- പുനർജന്മം ഉണ്ട് എന്നതിന് എന്താണ് പ്രമാണം ?
ഉത്തരം :- ഉണ്ട്. നവജാത ശിശുക്കളെ ഒന്ന് ശ്രദ്ധിച്ചാൽ ജനിച്ചയുടനെ അമ്മയുടെ മുലയിൽ നിന്നും പാൽ കുടിക്കാൻ തുടങ്ങും ആരും പഠിപ്പിച്ചിട്ടല്ല ഇതു ചെയ്യുന്നത്. കഴിഞ്ഞ ജന്മത്തിൽ പാൽ കുടിച്ച അനുഭവം ഉള്ളതുകൊണ്ടാണ് ശിശു ഇതു ചെയ്യുന്നത്.
ഇനി മറ്റൊന്ന് ആ ശിശുവിനെ ഒറ്റക്ക് ഒരു മുറിയിൽ കിടത്തുംമ്പോഴും മറ്റാരുമില്ലെങ്കിലും ആ കുട്ടി തന്നത്താൻ ചിരിക്കുന്നതു കാണാം ഇതും കഴിഞ്ഞ ജന്മാനുഭവങ്ങളുടെ ഓർമ്മകളാണ്. എന്നാൽ വളരുന്നതിനനുസരിച്ച് ഇതെല്ലാം മറന്നു പോകുന്നു.
പ്രശ്നം 36 :- എന്നാൽ ഈ പുനർജന്മത്തെ സാധൂകരിക്കാനുള്ള എന്തെങ്കിലും ഉദാഹരണങ്ങളുണ്ടൊ?
ഉത്തരം :- ഉണ്ട്. പത്രങ്ങളിലോ ടി. വി വാർത്തകളിലോ നിങ്ങൾ ചിലപ്പോൾ കേൾക്കാറുണ്ട് ഒരു കുട്ടി കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മിക്കുന്നുവെന്നും എവിടെയാണ് ജനിച്ചതെന്നും ഏതു ഗൃഹത്തിലാണ് വളർന്നതെന്നും മരണപ്പെട്ടതെങ്ങനെ യെന്നുമൊക്കെ. എന്നാൽ ആ കുട്ടി ജനിച്ച ഗ്രാമത്തിൽ അവൻ പോയിട്ടോ അഥവാ ആരെങ്കിലും പറഞ്ഞു കൊടുക്കുകയോ ചെയ്തിട്ടില്ലയെന്നും. ഇതിനു കാരണം മരണത്തിനു ശേഷവും ആത്മാവിനോടൊപ്പം സൂക്ഷ്മ ശരീരവും സഞ്ചരിക്കുന്നതിനാൽ ഗുപ്തമായി കിടക്കുന്ന ചില ഓർമ്മകൾ ചില സാഹചര്യങ്ങളിൽ പുറത്തു വരുന്നു എന്നതിനാലാണ് .
പ്രശ്നം 37:- ഇങ്ങനെയുള്ള സംഭവങ്ങൾ ഈ ആധുനിക യുഗത്തിൽ, വൈജ്ഞാനിക കാലഘട്ടത്തിൽ ജനങ്ങളെങ്ങനെ മാനിക്കും?
ഇതെല്ലാം ശരിയെന്ന് നിർണ്ണയിക്കാൻ തക്കവണ്ണം വൈജ്ഞാനികവും തർക്കികവുമായ എന്തു പ്രമാണമാണുള്ളത്?
ഉത്തരം :- ആരു പറഞ്ഞു പുനർജന്മസിദ്ധാന്തം വിജ്ഞാനത്തിനു വിരുദ്ധമാകുമെന്ന്? വൈജ്ഞാനിക രൂപത്തിലും ഇതു സത്യം തന്നെയാണ് . താങ്കൾക്കത് പെട്ടെന്നു തന്നെ വെളിവാക്കിതരാം.
പ്രശ്നം :- 38 :- എന്നാൽ വെളിവാക്കിയാലും ?
ഉത്തരം :- ആദ്യമേ പറയപ്പെട്ടതു പോലെ മൃത്യുവെന്നത് കേവലം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം മുന്നോട്ടു പോകുന്നു. എന്നാൽ കഴിഞ്ഞ ജന്മങ്ങളുടെ സംസ്ക്കാരവും ആ ബുദ്ധിയിൽ സമാഹൃതമാണ്. ഏതെങ്കിലും ജന്മത്തിൽ ആ കർമ്മ സംസ്ക്കാരം അതേ പരിതസ്ഥിതിയിൽ എത്തപ്പെട്ടാൽ ആ കർമ്മ സംസ്ക്കാരം ഉണർന്നു പുറത്തു വരാം.
ഈ ഉദാഹരണം നോക്കുക :- ഒരിക്കൽ ഹരിയാനയിൽ സിർസായിലെ ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് ആറു വയസുള്ള ഒരു ബാലനെ അവന്റെ മാതാപിതാക്കൾ സ്ക്കൂൾ സന്ദർശിക്കാൻ കൊണ്ടു പോയി. അവന്റെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു അത്. കുട്ടിക്ക് ഹരിയാന്വിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു. ആ സ്ക്കൂളിലെ രസതന്ത്ര പരീക്ഷണശാലയിൽ എത്തിയപ്പോൾ പെട്ടെന്ന് ആ കുട്ടിയുടെ മുഖം ചുവന്നു വലിയ ഭാവമാറ്റം ഉണ്ടായി. കുട്ടി ഉടൻ തന്നെ ഫ്രഞ്ചു ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. മാതാപിതാക്കൾ ഭയന്നു പോയി. എല്ലാവരും കൂടി കുട്ടിയെ ആശുപത്രിയലെത്തിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഒരു ദ്വിഭാഷിയേ വിളിച്ചുവരുത്തി. ദ്വിഭാഷിയുടെ സഹായത്താൽ കാര്യങ്ങൾ ചോദിച്ചപ്പോൾ ബാലൻ പറഞ്ഞു. എന്റെ പേരു് സൈമൺ ഗ്ലാസ്ക്കിയെന്നാണ്. ഞാനൊരു ഫ്രഞ്ച് കെമിസ്റ്റാണ്, എന്റെ പരീക്ഷണശാലയിലുണ്ടായ ഒരപകടത്തിലാണ് ഞാൻ മരണപ്പെട്ടത്. ഈ സംഭവത്തിൽ നിന്നും എന്തു മനസ്സിലാകുന്നു? പൂർവ്വജന്മങ്ങളിലെ സംഭവങ്ങളുമായി സാദൃശ്യമുള്ള ഒരനുകൂല സാഹചര്യം ബുദ്ധിയിൽ ചലനമുണ്ടാക്കുകയും ഉറങ്ങിക്കിടന്നിരുന്ന കർമ്മസംസ്ക്കാരം പുറത്തു വരികയും ചെയ്യുമെന്നാണ്. പരീക്ഷണശാലയിൽ എത്തിയ ബാലന് കഴിഞ്ഞ ജന്മത്തിലെ ഓർമ്മപെട്ടെന്നുണ്ടാവുകയാണ് ചെയ്തത്. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങൾ നമുക്ക് വൈജ്ഞാനിക രൂപത്തിൽ ലഭിക്കും.
പ്രശ്നം 39 :- എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഭാരതത്തിൽ മാത്രം സംഭവിക്കുന്നത്? ലോകം ഇതിനെ മാനിക്കാത്തത് എന്തുകൊണ്ട് ?
ഉത്തരം :- ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തിൽ എല്ലായിടത്തും സംഭവിക്കാറുണ്ട്. പിന്നെ ലോകം ഇതിനെ മാനിക്കാത്തതിന്റെ കാരണം അവർക്ക് വേദാനുസാരമായിട്ടോ യോഗ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലോ ശരീരത്തേക്കുറിച്ചുള്ള ജ്ഞാനം ഇല്ലാത്തതു കൊണ്ടാണ് അവരെ സംബന്ധിച്ചിടത്തോളം മനുഷ്യ ശരീരം മാംസവും കുറേ എല്ലിൻ കൂട്ടങ്ങളും മാത്രമാണ്. അവർ ജീവനേക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ഈശ്വരീയ വ്യവസ്ഥയേക്കുറിച്ചോ പഠിക്കുന്നില്ല. പുനർജന്മവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പാശ്ചാത്യദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അവർ അതിനെ മൾട്ടിപ്പിൾ പേർസണാലിറ്റി സിൻട്രോം എന്നു പേരിട്ട് മാനസിക രോഗമായി കണക്കാക്കുന്നു. കൂടുതൽ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല.
പ്രശ്നം 40 :- പുനർജന്മം കേവലം ഭൂമിയിൽ മാത്രമോ അതോ ഇതര ഗ്രഹങ്ങളിലും ഉണ്ടോ?
ഉത്തരം :- പുനർജന്മം ഈ ബ്രഹ്മാണ്ഡം മുഴുവനും സംഭവിക്കുന്നു. അസംഖ്യം സൗരയൂഥങ്ങളണ്ടിവിടെ. ഭൂമിയേപ്പോലെ എത്രയോ ഗ്രഹങ്ങളുണ്ട്. ശരീരം വേർപെട്ട ഒരു ജീവാത്മാവ് ഭൂമിയിൽ നിന്നും മറ്റേതെങ്കിലും വാസയോഗ്യമായ ഗ്രഹത്തിൽ ഈശ്വര വ്യവസ്ഥയനുസരിച്ച് ഏതെങ്കിലും ശരീരത്തിൽ ജന്മമെടുക്കാം എല്ലാം ഈശ്വരിയ വ്യവസ്ഥയ്ക്ക് അധീനമാണ് .
വലിയ ഒരാനയുടെ ശരീരത്തിലിരുന്ന ജീവാത്മാവിന് ഒരു കൊതുകിന്റെ ശരീരത്തിൽ എങ്ങനെയാണ് പ്രവേശിക്കാൻ കഴിയുക എന്ന സംശയം തോന്നാം. ഇതും ഒരു ഭ്രമമാണ്. ജീവാത്മാവ് ശരീരം മുഴുവനും നിറഞ്ഞിരിക്കുന്നില്ല. അത് മസ്തിഷ്ക്ക ഹൃദയത്തിൽ അണുരൂപമായി വർത്തിക്കന്നു. അത് ഏക രൂപത്തിലാണ് മത്സ്യത്തിലാണെങ്കിലും ഉറുമ്പിലാണെങ്കിലും🙏

Thursday, October 4, 2018

അർബൻ നക്സൽ എന്നതിന്റെ പരിഭാഷ





🎯അർബൻ നക്സൽ എന്നതിന്റെ പരിഭാഷ
അർബൻ നക്സൽ എന്നതിന്റെ പരിഭാഷ എന്താണെന്ന് വ്യക്തമാക്കാൻ ഇടത് ചരിത്രകാരി റോമീലാ ഥാപ്പർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുവത്രേ! സ്വയം ബുദ്ധിജീവി എന്നു വിളിക്കുന്നവളും പതീറ്റാണ്ടുകളായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്കൂൾ പാഠ്യപദ്ധതി തയ്യാറാക്കുന്നവളുമായി റോമീലാ ഥാപ്പർക്ക് 'അർബൻ നക്സൽ' എന്നതിന്റെ പരിഭാഷ അറിയില്ലത്രേ! ഇതു ആശ്ചര്യാവഹമാണ്. സാരമില്ല. അവരുടെ അറിവിലേക്കായി നമുക്കത് ഇവിടെ വിശദീകരിക്കാം.
ആരാണ് അർബൻ നക്സൽ എന്നു നോക്കാം.
1. സർവ്വകലാശാലകളിൽ ബീഫ് ഫെസ്റ്റിവലുകൾ നടത്തുന്നത് ജന്മാവകാശമെന്നുകരുതുന്നവരും അഹിംസാവാദിയായിരുന്ന ബുദ്ധന്റെ അരുമ ശിഷ്യർ ആണെന്ന് സ്വയം അഭിമാനിക്കുകയും ചെയ്യുന്നന്നവർ.
2. കശ്മീരിലെ പാക് അനുകൂലികൾ ആയ ഭീകരരെ വിപ്ലവകാരികളായും ഭാരതീയ സൈനികരെ ബലാൽക്കാരികളായും കാണുന്നവർ.
3. ഹോളി, ദീപാവലി എന്നിവ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘോഷങ്ങളും അതേസമയം സാധുപ്രാണികളെ കൂട്ടക്കൊല ചെയ്യുന്ന ബക്രീദ് സാഹോദര്യത്തിന്റെ ഉൽസവമായും കാണുന്നവർ.
4. രോഹിഗ്യകളെയും ബംഗ്ലാദേശികളെയും പുനരധിവസിപ്പിക്കാൻ ആവശ്യപ്പെടുകയും ആര്യന്മാർ വിദേശത്തു നിന്നുവന്നവരാണെന്ന് പറയുന്നവരും.
5. കേണൽ പുരോഹിതും അസീമാനന്ദയും ദേശദ്രോഹികളും യാക്കൂബ് മേമൻ നിരപരാധിയുമാണെന്നു പറയുന്നവർ.
6. ഹൈന്ദവ ആചാരങ്ങളെല്ലാം അന്ധവിശ്വാസവും ഇസ്ലാം/ക്രിസ്ത്യൻ ആചാരങ്ങൾ ശാസ്ത്രീയമെന്നും വ്യാഖ്യാനിക്കുന്നവർ.
7. ഹിന്ദുദേവീദേവന്മാരുടെ അശ്‌ളീല ചിത്രം വരയ്ക്കുന്നത് ആവിഷ്‌കാര സ്വത്ര്യമെന്നു കരുതുകയും മക്ബുൽ ഫിദ ഹുസൈൻ മഹാനെന്നു വാഴ്ത്തുകയും ചെയ്യുന്നവർ.
8. വിദേശീയരുടെ വേദവ്യാഖ്യാനങ്ങൾ സംശുദ്ധമെന്നും മഹർഷി ദയാനന്ദന്റെ വേദഭാഷ്യം തെറ്റെന്നും പ്രചരിപ്പിക്കുന്നവർ.
9. ആര്യന്മാർ വിദേശികളും ഭാരതത്തിലെ മുസ്ലീം ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ പ്രഥമ അധികാരികൾ ആണ് എന്നും വാഴ്ത്തുന്നവർ.
10. ഗോമാംസം കഴിക്കുന്നവർ നല്ലവരും ഗോസംരക്ഷകർ ഗുണ്ടകളുമാണെന്നു പറയുന്നവർ.
11. ശ്രീരാമനും ശ്രീകൃഷ്ണനും സാങ്കൽപ്പിക കഥാപാത്രങ്ങളും മുഗൾ ഭരണാധികാരികൾ മഹാന്മാരുമാണെന്നു പറയുന്നവർ.
12. ഇസ്ലാമിക തീവ്രവാദികളെ മഹത്വവൽക്കരിക്കുകയും ഛത്രപതി ശിവജിയെ ഭീരുവും യുദ്ധത്തിൽ നിന്നു പിന്തിരിഞ്ഞോടിയവനുമായി ചിത്രീകരിക്കുന്നവർ.
13. പ്രലോഭനങ്ങളിലൂടെയും ഭീഷണി കളിലൂടെയും ക്രിസ്തുമതത്തിലേക്ക് മതം മാറ്റുന്നത് ഉചിതമെന്ന് കരുതുകയും എന്നാൽ അവരെ ഹിന്ദു ധർമ്മത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത് അപകടമെന്നും പ്രഖ്യാപിക്കുന്നവർ.
14. ലവ് ജിഹാദ് പ്രണയത്തിനുള്ള അവകാശവും അതിനെ എതിർക്കുന്നത് തെറ്റെന്നും കരുതുന്നവർ.
15. മുസ്ലിം ജന സംഖ്യാ വർധനവിൽ ആശങ്ക തോന്നാതിരിക്കുകയും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെടുന്നവർ പിന്തിരിപ്പന്മാർ ആണെന്നും കരുതുന്നവർ.
16.മൗലവിമാരുടെ ഫത്‌വകളെ ന്യായീകരിക്കുകയും മൂത്തലാക്ക് നിരോധിക്കാനുള്ള നിയമത്തെ എതിർക്കുന്നവരും.
17. ഭാരതത്തിലെ ബ്രിട്ടീഷ് അധിനിവേശത്തെ ന്യായീകരിക്കുകയും ഹിന്ദ് സ്വരാജ് സങ്കൽപ്പത്തെ തള്ളിക്കളയുകയും ചെയ്യുന്നവർ.
18. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അഫ്‌സാ നിയമം നീക്കാൻ വാദിക്കുകയും പള്ളിയുടെ നിർദ്ദേശപ്രകാരം ഭരണം നടത്തണമെന്ന ആവശ്യത്തെ ന്യായീകരിക്കുന്നവരും.
18. നവരാത്രി വ്രതം തട്ടിപ്പും ഇസ്ലാം വിശ്വാസികളുടെ നോയ്മ്പ് മഹത് കൃത്യവുമെന്ന് പറയുന്നവർ.
20. സർക്കാരുകൾ അന്യായക്കാരും മാവോയിസ്റ്റ് നക്സലുകൾ ന്യായവാദികളുമാണെന്ന് പ്രഖ്യാപിക്കുന്നവർ.
21.ഭരതമേ നിന്നെ തുണ്ടം തുണ്ടം ആക്കും, കശ്മീരിന് ആസാദി വേണം എന്നിങ്ങനെയുള്ള മുദ്രാവാക്യം മുഴക്കുന്നവരെ ന്യായീകരിക്കുകയും അവരെ എതിർക്കുന്നവരെ ഫാസിസ്റ്റുകൾ എന്ന് മുദ്രകുത്തുന്നവർ.
22. വിദേശത്തുനിന്ന് വൻതോതിൽ ഡൊണേഷൻ കൈപ്പറ്റി ഭാരതത്തിൽ നിർമ്മിക്കുന്ന വൻ പദ്ധതികൾക്ക് പരിസ്ഥിതി/അന്തരീക്ഷ മലിനീകരണം തുടങ്ങിയ മുടന്തൻ ന്യായങ്ങളുന്നയിച്ചു തുരങ്കം വെക്കുന്നവർ.
23. വനവാസികളെ പട്ടിണിപ്പാവങ്ങളാക്കി നിലനിർത്തി അവരെ ഭയപ്പെടുത്തി നക്സലുകൾ ആക്കി മാറ്റുന്നവർ.
24. സംയമം, സദാചാരം എന്നിവയടങ്ങിയ ജീവിതത്തെ പിന്തിരിപ്പൻ ആശയങ്ങളായി കാണുകയും മദ്യം, ഭോഗവാദം എന്നിവയെ പുരോഗമനമെന്നും കരുതുന്നവർ.
25. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഓമനപ്പേരിട്ട് നാടിന്റെ സംസ്കാരത്തിനുവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നവർ.
വളരെ ചെറിയ ഒരു വിവരണമാണ് മുകളിൽ കൊടുത്തത്. നമ്മുടെ ഇടയിലുള്ള ഇത്തിൾക്കണ്ണികളായ അർബൻ നക്സലുകളേ തിരിച്ചറിയുക. കഴിഞ്ഞ ഏഴ്‌പതീറ്റാണ്ടുകളായി നാമിവരെ സാഹിച്ചുകൊണ്ടിരിക്കുകയാണ്. ഇവർ പല രൂപത്തിലും പേരുകളിലുമാണറിയപ്പെടുന്നത്. മനുഷ്യാ വകാശ പ്രവർത്തകർ, ഉന്നത കലാലയ വിദ്യാർഥികൾ, NGO കൾ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ,ഗവേഷകർ,വിദ്യാർത്ഥിനേതാക്കൾ,ചിന്തകന്മാർ,ബുദ്ധിജീവികൾ എന്നിനൊക്കെയുള്ള പല വിഭാഗക്കാർ ഇവരിലുണ്ട്. ഹിന്ദു സമാജം സംഘടിച്ചു വ്യവസ്ഥാപിത രീതിയിൽ നിയമത്തിന്റെ വഴിയിലൂടെ ധർമ്മ സമരങ്ങൾ നടത്തിയാൽ മാത്രമേ ഇവരെ ശക്തമായി പ്രതിരോധിക്കാൻ കഴിയൂ. എന്തെന്നാൽ ഈ അർബൻ നക്സലുകളുടെ സ്വാധീനം ഇവിടെ ആഴത്തിൽ വേരോടിയിട്ടുണ്ട്. ഈ ലേഖനം വായിക്കുന്ന ഓരോരുത്തരും തങ്ങൾക്കിടയിലുള്ള അർബൻ നക്സലുകളെ കണ്ടെത്തി ഒറ്റപ്പെടുത്തണം. റോമീലാ ഥാപ്പറേപ്പോലുള്ള റാണി ഈച്ചകൾക്ക് ഇപ്പോഴും 'അർബൻ നക്സലുകൾ' എന്ന പദത്തിന്റെ അർത്ഥം മനസ്സിലായിട്ടുണ്ടാവില്ല.
-ഡോ.വിവേക് ആര്യ