🕉ശംബൂകവധവും രാമായണവും 1🕉
ശ്രീരാമനെ മര്യാദാപുരുഷോത്തമനും ആദർശധീരനുമായാണ് പ്രാചീന കാലം തൊട്ട് കണക്കാക്കുന്നത്. എന്നാൽ ഏതാനും ധർമ്മവിരുദ്ധരും നാസ്തികരും ശംബൂകൻ എന്ന ശൂദ്രനെ ശ്രീരാമൻ വധിച്ചതായി ആക്ഷേപിക്കുന്നുണ്ട്.
വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇതിൽ വാസ്തവം വല്ലതുമുണ്ടോ എന്നൊന്നു പരിശോധിക്കാം.
ശംബൂകവധം വരുന്നത് രാമായണത്തിന്റെ ഉത്തരകാണ്ഡം 73-76 സർഗ്ഗങ്ങളിലാണ്. അതിൽ വർണ്ണിക്കുന്ന കഥ ഇപ്രകാരമാണ്.
ഒരിക്കൽ ഒരു ബ്രാഹ്മണന്റെ ഏകപുത്രൻ ചെറുപ്രായത്തിൽ മരിക്കുന്നു. ഈ കുട്ടിയുടെ ശവശരീരവുമായി ബ്രാഹ്മണൻ ശ്രീരാമന്റെ രാജധാനിയിലെത്തി വിലപിക്കുന്നു. ബാലന്റെ അകാലചരമത്തിന് കാരണം രാജാവിന്റെ ഏതോ ദുഷ്‌കൃത്യമാണെന്നാണദ്ദേഹം ആരോപിക്കുന്നത്. ഋഷി-മുനിമാർ സഭകൂടി ചർച്ചകൾ നടത്തി. ഒരു അനധികാരി രാജ്യത്ത് തപസ്സനുഷ്ഠിക്കുക്കുന്നതാണിതിനു കാരണമെന്നവർ പറഞ്ഞു. കൂടുതൽ ചർച്ചകൾക്കായി രാജാവ് മന്ത്രിമാരുടെ യോഗം ചേർന്നു. അപ്പോൾ അവിടെയെത്തിയ നാരദമഹർഷി ഇങ്ങനെ പറഞ്ഞു. "ദ്വാപരയുഗത്തിൽ പോലും ശൂദ്രൻ തപസ്സ് ചെയ്യുന്നത് വൻ അധർമ്മമാണ് (പിന്നെ ത്രേതായുഗത്തിന്റെ കാര്യം പറയണോ?). തീർച്ചയായും അങ്ങയുടെ രാജ്യത്ത് ഒരു ശൂദ്രൻ തപസ്സ് ചെയ്യുന്നുണ്ട്. അക്കാരണത്താലാണ് ഈ ബ്രാഹ്മണ ബാലന്റെ മരണം സംഭവിച്ചത്. അതിനാൽ അങ്ങ് ഉടൻതന്നെ രാജ്യമെമ്പാടും പരിശോധിച്ച് അയാളെ അതിൽനിന്നും തടഞ്ഞാലും".
ഇത് കേട്ടയുടൻ ശ്രീരാമൻ പുഷ്പക വിമാനത്തിൽ കയറി തപസ്സ് ചെയ്യുന്ന ശൂദ്രനെ അന്വേഷിച്ചു യാത്രയായി (ഈ പുഷ്പക വിമാനം രാവണയുദ്ധം കഴിഞ്ഞു അയോധ്യയിൽ തിരിച്ചെത്തിയ ഉടൻ തന്നെ അതിന്റെ ഉടമയായ കുബേരന് തിരിച്ചു നൽകിയതായി യുദ്ധകാണ്ഡം 127.62 ൽ പറയുന്നുണ്ട് എന്നും ഇവിടെ ഓർക്കണം). ദക്ഷിണ ദേശത്തു ശൈവല പാർവ്വതത്തിന്റെ ഉത്തരഭാഗത്തുള്ള ഒരു സരോവരത്തിനടുത്തുള്ള ഒരുമരത്തിൽ ഒരാൾ തലകീഴായി കിടന്നുകൊണ്ട് തപസ്സനുഷ്ഠിക്കുന്നത് ശ്രീരാമൻ കണ്ടു.
അദ്ദേഹത്തോട് രഘുനാഥൻ ഇപ്രകാരം അരുളിച്ചെയ്തു."ഉത്തമ തപസ്സനുഷ്ഠിക്കുന്ന താപസാ! അങ്ങ് ധന്യനാണ്. തപസ്സനഷ്ഠിച്ചു കൊണ്ടിരിക്കുന്ന വലിയവനും ദൃഢ ചിത്തനും പരാക്രമിയുമായ അങ്ങ് ഏത് ജാതിയിലാണ് ജനിച്ചത്? ഞാൻ ദശരഥ പുത്രനായ രാമൻ അങ്ങയുടെ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. എന്തുവരം നേടാനാണ് അങ്ങ് ആഗ്രഹിക്കുന്നത്? സ്വർഗ്ഗമോ മറ്റേതെങ്കിലും വസ്തുവോ? മറ്റുള്ളവർക്കെല്ലാം കഠിനമായി തോന്നുന്ന ഈ തപസ്സ്‌കൊണ്ടു അങ്ങ് എന്തുനേടാനാണ് ആഗ്രഹിക്കുന്നത്? മാത്രവുമല്ല, അങ്ങ് ബ്രഹ്മണാനാണോ അതോ അജേയനായ ക്ഷത്രിയനോ? അതോ മൂന്നാം വർണ്ണമായ വൈശ്യനോ അല്ലെങ്കിൽ ശൂദ്രനോ?

ഭഗവാൻ രാമന്റെ ഈ വാക്കുകൾ കേട്ട് തലകീഴായി കിടക്കുന്ന താപസൻ ഇങ്ങനെ പറഞ്ഞു "അല്ലയോ ശ്രീരാമാ! ഞാൻ അസത്യം പറയില്ല. ദേവലോകം ആഗ്രഹിച്ചാണ് ഞാൻ തപസ്സ് ചെയ്യുന്നത്." ഇത് കേട്ടയുടൻ രാമചന്ദ്രൻ തന്റെ തിളങ്ങുന്ന വാൾകൊണ്ട് അയാളുടെ ശിരസ്സ് വെട്ടി വീഴ്ത്തി" ഇതാണ് ശംബൂക വധം കഥ.
ഈ കഥ കേട്ടാൽ താഴെപറയുന്ന ചോദ്യങ്ങൾ ഉയർന്നുവരും.
1. ശൂദ്രൻ തപസ്സു ചെയ്യുന്നതിനെ ധർമ്മ ശാസ്ത്രങ്ങൾ നിഷേധിക്കുന്നുണ്ടോ?
2. ഏതെങ്കിലും ശൂദ്രന്റെ തപസ്സുകൊണ്ട് ഒരു ബ്രഹ്മണബാലന്റെ മരണം സംഭവിക്കുമോ?
3. ഭഗവാൻ ശ്രീരാമൻ ശൂദ്രന്മാരോട് വിവേചനം കാണിച്ചിരുന്നുവോ?
1. ശൂദ്രൻ തപസ്സു ചെയ്യുന്നതിനെ ധർമ്മ ശാസ്ത്രങ്ങൾ നിഷേധിക്കുന്നുണ്ടോ?
2. ഏതെങ്കിലും ശൂദ്രന്റെ തപസ്സുകൊണ്ട് ഒരു ബ്രഹ്മണബാലന്റെ മരണം സംഭവിക്കുമോ?
3. ഭഗവാൻ ശ്രീരാമൻ ശൂദ്രന്മാരോട് വിവേചനം കാണിച്ചിരുന്നുവോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം വേദങ്ങൾ, വാല്മീകി രാമായണം, മഹാഭാരതം, ഉപനിഷത്തുകൾ എന്നിവയിൽ അത്യന്തം പ്രേരണാദായകമായി വർണ്ണിക്കുന്നുണ്ട്. അവ നമുക്കൊന്നു പരിശോധിക്കാം.
(തുടരും)
(തുടരും)