- ഡോ. വിവേക് ആര്യ
(Dr. Vivek Arya)
മാസങ്ങൾക്ക് മുമ്പ് ജിഗ്നേഷ് മേവാനി ഡൽഹിയിലെ ഒരു റാലിയിൽ പങ്കെടുത്തവരോട് മനുസ്മൃതിയും ഇന്ത്യൻ ഭരണഘടനയും ചൂണ്ടിക്കാണിച്ചിട്ടു അതിലൊന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹവും അദ്ദേഹത്തെപ്പോലുള്ള മിക്ക ആളുകളും മനുസ്മൃതി വായിച്ചിട്ടില്ലെന്ന് എനിക്ക് 100% ഉറപ്പുണ്ട്. അവരെപ്പോലെ ഉള്ളവർ ഉച്ചത്തിൽ എതിർക്കാനല്ലാതെ മറ്റൊന്നിനും ശ്രമിക്കുന്നില്ല തന്നെ. ഈ പുരാതന ഇന്ത്യൻ ഗ്രന്ഥത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന എല്ലാവരേയും ഈ ലേഖനം വായിച്ച് അഭിപ്രായം പറയാനും സംവാദത്തിന് തയ്യാറാവാനും ഞാൻ വെല്ലുവിളിക്കുന്നു.
മനുസ്മൃതി ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുന്നതാണെന്ന് മിക്ക വായനക്കാർക്കും അഭിപ്രായമുണ്ടാകാം. പലരുടെയും അഭിപ്രായത്തിൽ ബ്രാഹ്മണൻ ശൂദ്രനെക്കാൾ ശ്രേഷ്ഠനാണെന്ന് പറയുന്നു. ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഈ ഗ്രന്ഥം കത്തിക്കാൻ പലരും വാദിക്കും. മനുസ്മൃതി ജാതീയതയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന പൊതുവായ പ്രതികൂല ധാരണയെക്കുറിച്ച് നമുക്ക് അന്വേഷിക്കാം.
പത്തൊൻപതാം നൂറ്റാണ്ടിലെ മഹാനായ വേദപണ്ഡിതന്‍ സ്വാമി ദയാനന്ദ സരസ്വതി എഴുതുന്നു: " മനുസ്മൃതിയുടെ തനതായ (പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതല്ലാത്തവ) ഭാഗങ്ങൾ വേദങ്ങൾക്കനുസൃതമായി എഴുതപ്പെട്ടവയാണെന്ന് ഞാൻ വിശ്വസിക്കുന്നു." ഇന്ന് നാം വായിക്കുന്ന മനുസ്മൃതി മാനവികതയുടെ പ്രധാമാധികാരി എന്ന് വിശേഷിപ്പിക്കുന്ന സ്വായംഭൂ മനു എഴുതിയതല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇപ്പോഴുള്ളതുപോലെ, ഇതിൽ പറയുന്ന പല കാര്യങ്ങളും സ്വയം വൈരുദ്ധ്യമുള്ളതും വേദങ്ങളിൽ പ്രതിപാദിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധവുമായതിനാൽ അത് അനീതിപരവുമാണെന്ന് അദ്ദേഹം കണ്ടെത്തി. അതിനാൽ, സമൂഹത്തിലെ താഴെക്കിടയിലുള്ള ജനവിഭാഗങ്ങൾക്കെതിരായ വിവേചനം വാദിക്കുന്ന മുൻവിധിയുള്ള ഭാഗങ്ങളെ അദ്ദേഹം പാടെ തള്ളിക്കളയുന്നു .
മനു വർണ്ണവ്യവസ്ഥയെ നിർദ്ദേശിച്ചു എന്നത് സത്യം തന്നെ- അത് യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ ഒരാളുടെ ജനനം കൊണ്ടല്ല.
വർണ്ണം ജനനത്തെ അടിസ്ഥാനമാക്കിയല്ല ,യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുന്ന മനുസ്മൃതിയിലെ ചില വാക്യങ്ങൾ ഇവയാണ്.
2/157. വിദ്യാഭ്യാസം ചെയ്തിട്ടില്ലാത്തവന്‍ മരം കൊണ്ടുണ്ടാക്കിയ ആനയെപ്പോലെയും തോലുകൊണ്ടുണ്ടാക്കിയ മാനിനെപ്പോലെയുമാണ്. മനുഷ്യനാണെന്നു നാമമാത്രമായി പറയപ്പെടുന്നു.
2/28. സകല വിദ്യകളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, ബ്രഹ്മചര്യം, സത്യഭാഷണം തുടങ്ങിയ നിയമങ്ങള്‍ പാലിക്കുക. അഗ്നിഹോത്രം മുതലായ ഹോമങ്ങള്‍ ചെയ്യുക. സത്യത്തെ കൈക്കൊള്ളുക, അസത്യത്തെ ത്യജിക്കുക, സത്യവിദ്യാദാനം, വേദപ്രതിപാദിതമായ കര്‍മോപാസന,ജ്ഞാനം, വിദ്യാഗ്രഹണം, പക്ഷം തോറും ചെയ്യേണ്ട ഇഷ്ടി മുതലായവ ചെയ്യുക, സത്സന്താനോത്പാദനം, ബ്രഹ്മയജ്ഞം,ദേവയജ്ഞം, പിതൃയജ്ഞം, വൈശ്വദേവം,അതിഥിപൂജ എന്നീ പഞ്ചമഹായജ്ഞങ്ങളെ അനുഷ്ഠിക്കുക, അഗ്നിഷ്ടോമം തുടങ്ങിയ അധ്വരങ്ങളും ശില്പവിദ്യാവിജ്ഞാനം മുതലായ യജ്ഞങ്ങളും നടത്തുക . എന്നീ കര്‍മങ്ങളെക്കൊണ്ടു നമ്മുടെ ശരീരം ബ്രാഹ്മി അഥവാ വേദത്തിന്റെയും ഈശ്വരഭക്തിയുടെയും ആധാരമായ ബ്രാഹ്മണശരീരമായി ഭവിക്കുന്നു.
(ഒരു ബ്രാഹ്മണ പിതാവിന് ജനിച്ചതുകൊണ്ടല്ല, മറിച്ചു ബ്രാഹ്മണനാകാൻ, നിർദിഷ്ട പ്രവൃത്തികളിൽ വലിയ അർപ്പണബോധത്തോടും പരിശ്രമത്തോടും കൂടി നേടിയെടുക്കേണ്ട യോഗ്യതകൾ മുകളിലെ വാക്കുകളിൽ പ്രതിപാദിക്കുന്നു.)
ഒരു വ്യക്തിയുടെ വർണ്ണം (സമൂഹത്തിലെ സ്ഥിതി അല്ലെങ്കിൽ പദവി) അവന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തീരുമാനിക്കപ്പെട്ടു.
വേദ കാലഘട്ടത്തിൽ ഒരാൾക്ക് രണ്ട് ജന്മങ്ങൾ കണക്കാക്കപ്പെട്ടിരുന്നു: ആദ്യം, അവൻ അവന്റെ മാതാപിതാക്കൾക്ക് ജനിച്ചപ്പോൾ. അടുത്തതായി, അവൻ തന്റെ വിദ്യാഭ്യാസം കൃത്യമായും സൂക്ഷ്മതയോടെ പൂർത്തിയാക്കിയപ്പോഴും. രണ്ടാമത്തെ ജനനത്തിനു ശേഷമാണ് വ്യക്തിയുടെ വർണ്ണം നിർണയിക്കപ്പെടുന്നത്
മനുസ്മൃതിയിൽ നിന്നുള്ള ഇനിപ്പറയുന്ന പാഠം ഇത് കൂടുതൽ വ്യക്തമാക്കുന്നു
2/148. സുശിക്ഷിതനല്ലാത്ത മനുഷ്യന്‍ ''മനുഷ്യന്‍'' എന്ന പദത്തിനര്‍ഹനല്ല എന്നു വ്യക്തം. വിധിപൂര്‍വം ഉപനയന സംസ്കാരത്തോടെ, സാവിത്രീ ഉപദേശത്തോടെ, ബ്രഹ്മജ്ഞാനിയായ ആചാര്യന്‍ നല്കുന്ന ബ്രഹ്മജന്മം അജരവും അമരവും മോക്ഷദായകവുമാണു്.
2/146.ജന്മം നല്കിയ പിതാവും, ആചാര്യനും പിതാക്കളാണു്. അവരില്‍ ആചാര്യനായ പിതാവാണു് ശ്രേഷ്ഠന്‍. ശരീരം മരണശേഷം നശിക്കുന്നുവെങ്കിലും വിദ്യാര്‍ജിതമായ സംസ്കാരം സഞ്ചിതമായി മുക്തിപ്രാപ്തി വരെ നിലനില്ക്കും.അങ്ങനെ ആചാര്യന്‍, ജന്മം നല്കിയ പിതാവിനേക്കാളും ഉത്തമനാണു്. ജന്മദാതാവായ പിതാവിനേക്കാളും, ബ്രഹ്മജ്ഞാനം നല്കി ഇഹലോകത്തിലും പരലോകത്തിലും മുക്തി നല്കി മനുഷ്യജന്മം പവിത്രമാക്കാന്‍ സഹായിക്കുന്ന ആചാര്യനാണു് ഏറ്റവും ആദരണീയന്‍.
വിദ്യാഭ്യാസമില്ലാത്തവനും വേദങ്ങളിൽ അറിവില്ലാത്തവനുമായ ഒരു വ്യക്തിയെ ശൂദ്രനായി കണക്കാക്കി. അതായത്, ശൂദ്ര വർണ്ണം ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു.
10/4. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ജാതികൾ (വർണ്ണം) ദ്വിജന്മാരാണ് (വിദ്യാഭ്യാസം നേടിയവർ). എന്നാൽ നാലാമനായ ശൂദ്രന് ഒരു ജന്മമേ ഉള്ളൂ; അഞ്ചാം (ജാതി) ഇല്ല.
2/172. വേദാഭ്യാസത്തിൽ ദീക്ഷ സ്വീകരിക്കാത്തവൻ ശൂദ്രനെപ്പോലെയാണ്.
താഴ്ന്ന വർണ്ണത്തിലുള്ള ഒരാളെ അപമാനിക്കരുതെന്നും മനു ഉപദേശിക്കുന്നു:
4/141.അംഗവൈകല്യമുള്ളവരെയും, വിദ്യാഹീനന്മാരെയും, പ്രായമായവരെയും, വികൃത രൂപമുള്ളവരെയും, ധനമില്ലാത്തവരെയും ആക്ഷേപിക്കുകയോ കളിയാക്കുകയോ ചെയ്യരുതു്.
എന്തുകൊണ്ടാണ് മനു വർണ്ണവ്യവസ്ഥ ആരംഭിച്ചത്?
1/31. സമൂഹത്തിന്റെ ശാന്തിക്കും, സമൃദ്ധിക്കും, പുരോഗതിക്കും വേണ്ടി; മുഖം , കൈകള്‍, ഉടല്‍, കാലു് ഇവയുടെ തുലനാത്മക ഗുണങ്ങള്‍ക്കനുസൃതമായ ക്രമത്തില്‍, ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രവര്‍ണങ്ങളെ നിര്‍മിച്ചു.അതായതു് സാമാജിക ചാതുര്‍വര്‍ണ്യവ്യവ സ്ഥ ഉണ്ടാക്കി.
(അജ്ഞർ മാത്രമേ ശൂദ്രനെ ഭഗവാന്റെ പാദങ്ങളിൽ നിന്ന് ഉത്ഭവിച്ചിട്ടുള്ളവനായി കണക്കാക്കൂ)
1/87. സമസ്തലോകത്തിന്റെയും രഹസ്യം ,സുരക്ഷ, രാജ്യവ്യവസ്ഥ തുട
ങ്ങിയ സമൃദ്ധിക്കുവേണ്ടി, മഹാതേജസ്വി